പ്രത്യാശയോടെ ഒരു ചെറിയ തുടക്കം.നവമാധ്യമ ലോകത്ത് പ്രത്യാശ യു.പി സ്കൂളിന്‍റെ പ്രവര്‍ത്തനങ്ങളെ തുറന്നു കാട്ടുവാന്‍ ഒരു വേദി.ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ അറിവിന്‍റെ വിനിമയം നടക്കുന്ന ഇക്കാലത്ത് വിവിധ ഇടങ്ങളില്‍ ലഭ്യമായ പഠനവിഭവങ്ങളെ സമാഹരിച്ച് ക്ലാസ്സ് മുറികളില്‍ ഉപയോഗിക്കുന്നതിനുവേണ്ടി ഏകോപിപ്പിക്കുക മാത്രമാണ് ഇവിടെ ചെയ്തിരിക്കുന്നത്.പ്രത്യാശയുടെ പഠനക്കൂട്ടായ്മയ്ക്ക് പുതിയൊരു ദിശാബോധം പകരുവാന്‍ ഇതിനു സാധിക്കുമെന്ന് കരുതുന്നു..ഇനിയും ഒരുപാടു കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുണ്ട്.നിര്‍ദ്ദേശങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള എല്ലാ വിധ സഹായവും പ്രതീക്ഷിക്കുന്നു.
No comments:
Post a Comment